Search
Close this search box.

വീട്ടുമുറ്റത്ത് നിർത്തിവെച്ചിരുന്ന സ്‌കൂട്ടർ കത്തിനശിച്ച നിലയിൽ

eiQ5D4T93065

 

മുദാക്കൽ:വീട്ടുമുറ്റത്ത് നിർത്തിവെച്ചിരുന്ന സ്‌കൂട്ടർ കത്തിനശിച്ച നിലയിൽ.മുദാക്കൽ തേമ്പ്രക്കോണം സ്വദേശി ഷാജിമയുടെ വീട്ടുമുറ്റത്ത് നിർത്തിവെച്ചിരുന്ന തേമ്പ്രക്കോണം പൂരാടം വീട്ടിൽ രാഖിയുടെ സ്‌കൂട്ടറാണ് കത്തി നശിച്ചത്.വീട്ടിലേക്ക്‌ വാഹനമെത്തുന്ന വഴിയില്ലാത്തതിനാൽ രാഖി ഷാജിമയുടെ വീട്ടുമുറ്റത്താണ് എന്നും സ്‌കൂട്ടർ വയ്ക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് 6.45-ന് സ്‌കൂട്ടർ ഇവിടെ നിർത്തിവെച്ചതാണ്.രാത്രി ഒരുമണിയോടെ ഷാജിമയുടെ അയൽവീട്ടുകാരാണ് സ്‌കൂട്ടർ തീകത്തുന്നത് കണ്ടത്. ഇവർ ഉടൻതന്നെ അയൽവാസികളെ വിവരമറിയിക്കുകയും എല്ലാവരും ചേർന്ന് തീയണയ്ക്കുകയും ചെയ്തു. തുടർന്നു ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ചതാണെന്ന് സംശയമുള്ളതായി രാഖി പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!