Search
Close this search box.

പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സൗഹൃദ റസിഡൻസ് അസോസിയേഷൻ അനുമോദിച്ചു

eiKB54H3050

 

കല്ലമ്പലം :പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സൗഹൃദ റസിഡൻസ് അസോസിയേഷൻ അനുമോദിച്ചു.ഇക്കഴിഞ്ഞ പ്ലസ്ടു പരീക്ഷയിൽ 1200 മാർക്കും നേടിയ കടുവയിൽ തോട്ടയ്ക്കാട് മർഹബയിൽ കലാം – സുജീന ദമ്പതികളുടെ മകളായ അമീനാ കലാമിനും 98.7 ശതമാനം മാർക്ക് നേടിയ ഇരട്ട സഹോദരനായ മുഹമ്മദ് അമീനെയും പ്ലസ് ടു /എസ്എസ്എൽസി പരീക്ഷകളിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ റുഷ്ദാ സൽമത്ത് , ആയിഷാ നൗഷാദ്, സൽമാ എസ്, ഹന്ന ഹലീം, ആമിന എൻ. ടി , ഫാ ഇസ് മുഹമ്മദ്, അഹ്സാന .എസ്, നസ്റിൻ എ.ആർ. , നേഹ ഫാത്തിമ എന്നീ വിദ്യാർത്ഥികളേയുമാണ് അനുമോദിച്ചത്.കടുവയിൽ സൗഹൃദ റെസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് പി.എൻ. ശശിധരൻ , സെക്രട്ടറി ഖാലിദ് പനവിള , ജോയിൻ്റ് സെക്രട്ടറി ശ്രീകുമാർ എന്നിവർ വിദ്യാർത്ഥികളുടെ വീടുകളിലെത്തിയാണ് ഉപഹാരങ്ങൾ നൽകി അനുമോദിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!