ടീം വർക്കല ഓണക്കിറ്റ് വിതരണം ചെയ്തു..

 

ടീം വർക്കല എല്ലാ വർഷവും നടത്തി വരുന്ന ഓണക്കിറ്റ് വിതരണം നടത്തി. വർക്കല മുൻസിപ്പാലിറ്റിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന സ്കൂളുകളായ, ചിലക്കൂർ പണയിൽ, ചുമടുതാങ്ങി, കല്ലാഴി, കുരയ്ക്കണ്ണി, മാന്തറ എന്നീ സ്കൂളുകളിലായാണ് ഓണക്കിറ്റ് വിതരണം നടന്നത്. ചടങ്ങിൽ വിവിധ സ്കൂളുകളിലായി വർക്കല എംഎൽഎ അഡ്വ . വി . ജോയ് ,വർക്കല എസ്ഐ അജിത്കുമാർ, റെയിൽവേ സ്റ്റേഷൻ മാസ്റ്റർ പ്രസന്നൻ,ലയൻസ് ക്ലബ് പ്രസിഡന്റ്‌ സുരേഷ്‌കുമാർ, മുൻ ഗവണ്മെന്റ് പ്ലീഡർ. അഡ്വ . നിയാസ്. സലാം, കുരയ്ക്കണ്ണി സ്കൂൾ പിറ്റിഎ പ്രസിഡന്റ്‌ അനു,വാർഡ് കൗൺസിലർമാരായ. ഷംസുദ്ധീൻ,കബീർ,ആമിന അലിയാർ, സ്കൂൾ അധ്യാപകർ, ടീം വർക്കല മെമ്പറാന്മാരായ സൈഫ്, അനസ്, ഷെറിൻ, നസീം, ഗസൽ, സിനോഷ്, ജിജോ, ഇജാസ്,ബിജാസ്, സാബിത്ത്, നജാസ്, കണ്ണൻ, രൂപക്ക്, വിശാഖ്, നബീൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വരും ദിവസങ്ങളിൽ സമൂഹത്തിലെ നിർധന കുടുംബങ്ങളിലേയ്ക്കും ഓണക്കിറ്റ് വിതരണം നടത്തുന്നതായിരിക്കുമെന്ന് അറിയിച്ചു.