വർക്കല ഇടവയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു .

 

വർക്കല ഇടവയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു . വർക്കല ഇടവ ശ്രീയേറ്റിൽ ലബ്ബ തെക്കതിൽ സുജി ഗാർഡൻസിൽ അസ്മ ബീവിയുടെ മകൾ ഷാനിദ (60) ആണ് കൊല്ലപ്പെട്ടത്. ഷാനിദയും ഭർത്താവ് സിദ്ദിഖും വീട്ടിൽ സ്ഥിരം വഴക്കായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇന്ന് പുലർച്ചെ 5 നും 6.30 നും ഇടയ്ക്കാണ് സംഭവം. ഷാനിദയുടെ വൈറ്റിലും കഴുത്തിലുമാണ് കുത്തേറ്റത്. പോലീസ് സംഭവ സ്ഥലത്ത് എത്തി ഷാനിദയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വർക്കല താലൂക്ക് ആശൂപത്രിയിൽ നിന്നും മെഡിക്കൽ കോളോജിലേക്ക് മാറ്റി.സിദ്ദിഖ് പോലീസ് കസ്റ്റഡിയിലാണ്.