വെള്ളനാട്ടും തൊളിക്കോട്ടും കർഷകരെ ആദരിക്കുന്നു

 

വെള്ളനാട്: വെള്ളനാട് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്നിന് പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കും. കർഷക തൊഴിലാളി,മുതിർന്ന മാതൃകാ കർഷകൻ,യുവ കർഷകൻ, കേര, വാഴ, പച്ചക്കറി, സമ്മിശ്രകൃഷി, മൃഗസംരക്ഷണം,മികച്ച വനിതാ കർഷക എന്നീ മേഖലകളിലാണ് ആദരിക്കൽ.യോഗ്യരായ കർഷകർ ഓഗസ്റ്റ് 10ന് വൈകിട്ട് 4ന് മുൻപായി കൃഷി ഭവനിൽ അപേക്ഷിക്കണമെന്ന് കൃഷിഓഫീസർ അറിയിച്ചു.

കർഷകദിനത്തിൽ തൊളിക്കോട് കൃഷിഭവന്റെയും തൊളിക്കോട് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കും. മികച്ചകർഷകൻ,വനിതാകർഷക,എസ്.സി.കർഷകൻ,എസ്.ടികർഷകൻ, യുവകർഷകൻ, ക്ഷീരകർഷകൻ, സമ്മിശ്രകർഷകൻ, കർഷകതൊഴിലാളി, മട്ടുപ്പാവ്കർഷകൻ, മത്സ്യകർഷകൻ എന്നീ വിഭാഗങ്ങളിലാണ് ആദരം നൽകുന്നത്. കർഷകർ 10ന് മുൻപ് കൃഷി ഓഫിസിൽ അപേക്ഷ നൽകണമെന്ന് കൃഷി ഓഫിസർ അറിയിച്ചു