വെഞ്ഞാറമൂട്ടിൽ പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു.

 

വെഞ്ഞാറമൂട്: കുടുംബ പ്രശ്നത്തെ തുടർന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. വെഞ്ഞാറമൂട് മാമൂട് ബിന്ദു ഭവനിൽ ബിന്ദു (30) നെയാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ 8 മണിയോടെ മരണം സംഭവിച്ചു. തൊണ്ണൂറ് ശതമാനത്തോളം പൊള്ളലേറ്റ ഇവരെ അതീവ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ എത്തിച്ചത്. ആത്മഹത്യാ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് തുടർ നടപടികൾ സ്വീകരിച്ചു