അഞ്ചുതെങ്ങ് സെന്റ് ജോസഫ്സ് സ്കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിക്ക് തുടക്കമായി.

 

അഞ്ചുതെങ്ങ് : അഞ്ചുതെങ്ങ് സെന്റ് സന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു .

സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചിറയിൻകീഴ് മണ്ഡലം ജനപ്രതിനിധി വി ശശി മുഖ്യ പ്രഭാഷണം നടത്തുകയും എസ്പിസി സിർട്ടിഫിക്കറ്റ് ഹെഡ്മിസ്ട്രസ്സിന് കൈമാറുകയും ചെയ്തു.
സ്കൂൾ മാനേജർ ഫാ :ലൂസിയാൻ തോമസ് അനുഗ്രഹ പ്രഭാഷണം നടത്തി .

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ലൈജു , അഞ്ചുതെങ്ങ് പൊലീസ് ഇൻസ്പെക്ടർ എസ് ചന്ദ്രദാസ് , പ്രിൻസിപ്പൽ പി തദേവൂസ് , ഹെഡ്മിസ്ട്രസ് ബിനു ജാക്സൺ , സ്റ്റാഫ് സെക്രട്ടറി എഫ് . ഹെലൻ , സി പി ഒ ജി സിബിൾ, എസ് സി പി ഒ വി വിക്ടറി തുടങ്ങിയവർ സം സാരിച്ചു .