Search
Close this search box.

അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി

Photo : image only for representation

അഞ്ചുതെങ്ങ് : അഞ്ചുതെങ്ങിൽ മത്സ്യ ബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. അഞ്ചുതെങ്ങ്, തൈക്കൂട്ടം വീട്ടിൽ ആൽവിയുടെ മകൻ മോസസ്(55) ആണ് കാണാതായത്. ഇന്ന് പുലർച്ചെ 4 മണിയോടെ അഞ്ചുതെങ്ങ് മുസ്ലിം പള്ളിക്ക് പടിഞ്ഞാറ് 100 മീറ്റർ മാറിയാണ് അപകടം നടന്നത്. മത്സ്യ ബന്ധനം കഴിഞ്ഞു തിരികെ വരികെയായിരുന്ന സേവിയറിന്റെ ഉടമസ്ഥതയിലുള്ള ജിതിൻ എന്ന വള്ളമാണ് മറിഞ്ഞത്. വള്ളത്തിൽ 4 പേരാണ് ഉണ്ടായിരുന്നത്. കാണാതായ മോസസ്‌ ഒഴികെ മറ്റുള്ള 3 പേർ രക്ഷപ്പെട്ടു. ജെറോം (61), വിൻസെന്റ്( 33), ഷോക്കുട്ടി(35) എന്നിവരാണ് രക്ഷപ്പെട്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!