ആര്യനാട് ഗവ വി.ആൻഡ് എച്ച്.എസ്.എസിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി

 

ആര്യനാട്: ആര്യനാട് ഗവ വി.ആൻഡ് എച്ച്.എസ്.എസിൽ ആരംഭിച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം ജി. സ്‌റ്റീഫൻ.എം.എൽ.എ നിർവഹിച്ചു.ജില്ലാ പഞ്ചായത്തംഗം എ.മിനി അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.ഹരിസുതൻ, എ.എം.ഷാജി,ഡി.വൈ.എസ്.പി പ്രശാന്ത്, പ്രിൻസിപ്പൽമാരായ വി.കെ.രഘു,ഒ.എ.മഞ്ജുഷ,പി.ടി.എ പ്രസിഡന്റ് കെ.സുനിൽ കുമാർ,കെ.ബി.ബിനു എന്നിവർ സംസാരിച്ചു.