ആറ്റിങ്ങൽ ബോയ്സിൽ ഹയർ സെക്കൻ്ററി വിഭാഗം നവീകരിച്ച ശാസ്ത്ര ലാബുകൾ ഉദ്ഘാടനം ചെയ്തു.

 

കേരള സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ഭാഗമായി ആറ്റിങ്ങൽ ഗവ: മോഡൽ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ എച്ച് എസ് എസ് വിഭാഗം നവീകരിച്ച ശാസ്ത്ര ലാബുകൾ മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

.ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക ശിലാഫലകം അനാച്ഛാദനം ചെയതു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. എസ് കുമാരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ തുളസീധരൻ ( വൈസ് ചെയർമാൻ), ഗിരിജ ടീച്ചർ ( വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ), സുജി എസ് (കൗൺസിലർ), വിജുകുമാർ വി എസ് (പി ടി എ പ്രസിഡൻ്റ്), ലിനി എസ് , (പ്രിൻസിപ്പൽ ഇൻചാർജ്ജ്), അനിൽകുമാർ കെ ( എച്ച് എം ), ഹസീന എ ( പ്രിൻസിപ്പൽ വി എച്ച് എസ് ഇ ) സ്കൂൾ മുൻ മേധാവികളായിരുന്ന രജിത്കുമാർ, എസ് മുരളീധരൻ , ഓർമ്മയുടെ പ്രസിഡൻ്റ് ഷാജി തുടങ്ങിയവർ പങ്കെടുത്തു.

കോവിഡ് മാനദണ്ഡപ്രകാരം നടന്ന ചടങ്ങിൽ അധ്യാപകരും പി ടി എ ,എം പി ടി എ അംഗങ്ങളും പങ്കെടുത്തു. ചടങ്ങിന് എച്ച് എസ് എസ് സ്റ്റാഫ് സെക്രട്ടറി സഫീർ എ എസ് നന്ദി അറിയിച്ചു.