അഴൂർ ഗവ എച്ച്.എസ്.എസിൽ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം

 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അഴൂർ ഗവൺമെന്റ് എച്ച്.എസ്.എസിൽ ഒരു കോടി രൂപ കിഫ്ബി ഫണ്ടുപയോഗിച്ച് നിർമിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യാതിഥിയായി. ഇതിനോടനുബന്ധിച്ച് സ്കൂളിൽ നടന്ന ചടങ്ങിൽ എം.എൽ.എ വി.ശശി ശിലാഫലക അനാച്ഛാദനം നടത്തി. അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജലീൽ, ബ്ലോക്ക് പഞ്ചായത്തംഗം ഗംഗ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജയകുമാരി, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.അംബിക, എം. റാഫി, ബിജു ശ്രീധർ, സതീശൻ, സുനിൽ ശങ്കർ, എ.ഇ.ഒ വിജയകുമാരൻ നമ്പൂതിരി, മുൻ പ്രഥമാദ്ധ്യാപകൻ വിശ്വനാഥൻ, പി.ടി.എ പ്രസിഡന്റ് ജയ സജിത്ത്, എസ്.എം.സി ചെയർമാൻ അനു വി. നാഥ്, പ്രിൻസിപ്പൽ സലീന എം.ഇ, ഹെഡ്മിസ്ട്രസ് ലതാദേവി, സ്റ്റാഫ് സെക്രട്ടറി വി. ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.