Search
Close this search box.

വാഹനം വാടകയ്ക്ക് എടുത്ത ശേഷം മറിച്ചു വില്പന: അയിരൂർ പോലീസ് പ്രതിയെ പിടികൂടി

eiEJGHG62541

 

അയിരൂർ : വാഹനം വാടകയ്ക്ക് എടുത്ത ശേഷം മറച്ചു വില്പന നടത്തുന്ന പ്രതിയെ അയിരൂർ പോലീസ് പിടികൂടി. കൊല്ലം സ്വദേശി മുഹമ്മദ്‌ സെയ്ദ്(27)ആണ് അറസ്റ്റിലായത്. വാഹനം വാടകയ്ക്ക് എടുത്ത ശേഷം സ്വന്തം വാഹനം എന്നു പറഞ്ഞുമറിച്ചു വിൽക്കുകയും വാഹനത്തിൻറെ യഥാർത്ഥ രേഖകൾക്ക് കാലതാമസം ഉണ്ടെന്ന് വാഹനം വാങ്ങുന്നവരെ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. അയിരൂർ സ്വദേശി സൽമാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള രണ്ട് വാഹനങ്ങൾ ഇത്തരത്തിൽ വാടകയ്ക്ക് എടുക്കുകയും തുടർന്ന് മറിച്ചു വിൽക്കുകയും ചെയ്യുകയായിരുന്നു.ഇയാളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. വർക്കല ഡിവൈഎസ്പി ബാബുക്കുട്ടന്റെ നിർദേശപ്രകാരം സിഐ ശ്രീജേഷ്, എസ് ഐ സജീവ് ആർ , ബിജു ഹക്ക്, എ.എസ്.ഐ സുനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!