ചിറയിൻകീഴ് : വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. അഴൂർ, ചിലമ്പിൽ, പറകോണം ചരുവിള വീട്ടിൽ അനീഷ്(24) ആണ് അറസ്റ്റിലായത്.
ഉത്രാട ദിവസമായ ഓഗസ്റ്റ് 20നു വൈകുന്നേരം 5 മണിയോട് കൂടിയാണ് സംഭവം നടന്നത്. ചിറയിൻകീഴ്, അഴൂർ മുട്ടപ്പലം എന്ന സ്ഥലത്തുള്ള ഒരു വീട്ടിൽ വെള്ളം ചോദിച്ചു എത്തിയശേഷം വീട്ടിനുള്ളിൽ കയറി 64കാരിയായ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് അനീഷിനെ അറസ്റ്റ് ചെയ്തത്.
ആറ്റിങ്ങൽ ഡിവൈഎസ്പി സുനീഷ് ബാബുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചിറയിൻകീഴ് എസ്.എച്ച്.ഒ ജി.ബി മുകേഷിന്റെ നേതൃത്വത്തിൽ എസ്ഐ വിനീഷ്, എ.എസ്.ഐ നവാസ് , എ.എസ്.ഐ ഷജീർ, തിരുവന്തപുരം റൂറൽ ഷാഡോ ടീം ജി. എസ്. ഐ ഫിറോസ്ഖാൻ, എ.എസ്.ഐ, ദിലീപ്, സിപിഒമാരായ ഷിജു, സുനിൽരാജ് എന്നിവർ ചേർന്നു ഒളിവിൽ പോയ പ്രതിയെ വെമ്പായത്തിന് സമീപമുള്ള ഒളിത്താവളത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .