സി.പി.ഐ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു.

 

പെട്രോൾ ഡീസൽ വില വർദ്ധനവിനും പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലയ്ക്കുന്നതിനെതിരെയും സി.പി.ഐയുടെ നേതൃത്വത്തിൽ സായാഹ്ന പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു

സിപിഐ ആറ്റിങ്ങൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ നാല് മുക്ക് ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സിപിഐ മണ്ഡലം സെക്രട്ടറി സി എസ് ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടേറിയറ്റംഗം അവനവഞ്ചേരി രാജു അധ്യക്ഷനായി . ലോക്കൽ കമ്മറ്റി സെക്രട്ടറി എ എൽ നസീർ ബാബു സ്വാഗതം ആശംസിച്ചു. ഇപ്റ്റ ജില്ലാ സെക്രട്ടറി രാധാകൃഷ്ണൻ കുന്നുംപുറം മുഹമ്മദ്‌ റാഫി എന്നിവർ സംസാരിച്ചു.എസ് ലൈല ബീവി,ആറ്റിങ്ങൽ ശ്യാം പി എസ് ആന്റസ്, വിനീത് കരിച്ചിയിൽ, മുകുന്ദൻ ബാബു എന്നിവർ നേതൃത്വം നൽകി.

വക്കം എസ് .എൻ ജംഗ്ഷനിൽ നടന്ന യോഗത്തിന് ലോക്കൽ കമ്മറ്റി സെക്രട്ടറി അനിൽ ദത്ത് അധ്യക്ഷനായി മണ്ഡലം സെക്രട്ടേറിയറ്റ് അംഗം

എം മുഹ്സിൻ ഉദ്ഘാടനം ചെയ്തു. ഒറ്റൂരിൽ സംഘടിപ്പിച്ച സായാഹ്ന കൂട്ടായ്മ മണ്ഡലം സെക്രട്ടേറിയറ്റംഗം ജി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒറ്റൂർ സുലി അധ്യക്ഷനായി ഒറ്റൂർ മോഹനൻ, അഡ്വക്കേറ്റ് മുരളീധരൻ നായർ എന്നിവർ പങ്കെടുത്തു.