ഇടവ എം.ആർ.എം.കെ.എം.എം.എച്ച്.എസ്. സ്‌കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് തുടങ്ങി

 

ഇടവ: എം.ആർ.എം.കെ.എം.എം.എച്ച്.എസ്. സ്‌കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് തുടങ്ങി. ഉദ്ഘാടനം വി.ജോയി എം.എൽ.എ. നിർവഹിച്ചു.

വിദ്യാദിശ പദ്ധതിയുടെ ഭാഗമായി ഹയർ സെക്കൻഡറിക്കും എസ്.എസ്.എൽ.സി.ക്കും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റും മെഡലുകളും വിതരണം ചെയ്തു.

പി.ടി.എ. പ്രസിഡന്റ് കാപ്പിൽ ഷെഫി അധ്യക്ഷനായി. ഇടവ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക്, അയിരൂർ ഇൻസ്‌പെക്ടർ വി.കെ.ശ്രീജേഷ്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ഹർഷദ് സാബു, റിയാസ് വഹാബ്, പ്രഥമാധ്യാപിക എം.എസ്.വിദ്യ, എം.പി.ടി.എ. പ്രസിഡന്റ് എസ്.ലത്, സ്റ്റാഫ് സെക്രട്ടറി ജിനൂപ് എന്നിവർ സംസാരിച്ചു.