ഇടവ എം.ആർ.എം.കെ.എം.എം എച്ച്.എസ്.എസിൽ പച്ചക്കറി കൃഷിക്കു തുടക്കം കുറിച്ചു

 

ഇടവ എം.ആർ.എം.കെ.എം.എം എച്ച്.എസ്.എസിൽ പച്ചക്കറി കൃഷിക്കു തുടക്കം കുറിച്ചു.ഹെഡ്മിസ്ട്രസ് എം.എസ്.വിദ്യ ആദ്യ തൈ നട്ട് കൃഷി ഉദ്ഘാടനം ചെയ്തു.കേരള സർക്കാരിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായുള്ള പദ്ധതി ഇടവ കൃഷി ഭവന്റെയും സ്‌കൂളിലെ മാതൃഭൂമി സീഡ്, ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് എന്നീ യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് നടപ്പാക്കുന്നത്.അധ്യാപകരും രക്ഷിതാക്കളും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് പരിപാടിയിൽ പങ്കെടുത്തു.