കടമ്പാട്ടുകോണത്ത് ബൈക്ക് യാത്രികരെ ഇടിച്ചിട്ട കാർ നിർത്താതെ പോയി

Image only for representation purpose

 

കല്ലമ്പലം : കല്ലമ്പലം പോലീസ് സ്റ്റേഷൻ പരിധിയിൽ കടമ്പാട്ടുകോണത്ത് ബൈക്ക് യാത്രികരെ ഇടിച്ചിട്ട കാർ നിർത്താതെ പോയി. ഞായറാഴ്ച രാത്രി 8 അര മണിയോടെയാണ് അപകടം. കൊല്ലം ഭാഗത്തേക്ക്‌ പോയ കാറാണ് എതിർദിശയിൽ വന്ന ബൈക്ക് യാത്രികരെ ഇടിച്ചിട്ടത്. കഴക്കൂട്ടം സ്വദേശികളായ ബൈക്ക് യാത്രക്കാരിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലമ്പലം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.