കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ മത്സ്യകൃഷിക്ക് തുടക്കം

 

കടയ്ക്കാവൂർ: സുഭിക്ഷകേരളം പദ്ധതി 2021 – 2022 പ്രകാരം പൊതുകുളങ്ങളിലെ മത്സ്യവിത്ത് നിക്ഷേപവുമായി ബന്ധപ്പെട്ട് കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ പൊതുകുളങ്ങളിൽ ശുദ്ധ ജല കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഒന്നാം വാർഡ് മെമ്പർ പെരുംകുളം അൻസാറിന് മത്സ്യക്കുഞ്ഞുങ്ങളെ നൽകി കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല നിർവഹിച്ചു. പഞ്ചായത്തിലെ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, എട്ട്, പതിനൊന്ന് വാർഡുകളിലെ കുളങ്ങളിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്