Search
Close this search box.

രാത്രി കർഫ്യു നിലനിൽക്കേ കല്ലമ്പലം മേഖലയിൽ മോഷണവും വ്യാപക മോഷണ ശ്രമങ്ങളും.

ഫോട്ടോ : ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തുന്നു

കല്ലമ്പലം: കല്ലമ്പലം മേഖലയിൽ മോഷണവും മോഷണ ശ്രമവും.കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണശ്രമം നടന്നത്. രാത്രി കർഫ്യൂ ആയിരുന്നിട്ടും മോഷണം നടന്നതിൽ നാട്ടുകാർക്ക് പേടിയുണ്ട്. .ദേശീയപാതയിൽ ആഴാംകോണം ജങ്ഷനിലെ ഫ്രൂട്ട് കടയിലാണ് മോഷണം. കട കുത്തി തുറന്ന് അകത്തു കടന്ന മോഷ്ടാക്കൾ 3800 രൂപ കവരുകയും കടയിൽ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. മേലാറ്റിങ്ങൽ ചാരുവിള വീട്ടിൽ സുനിലിന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് മോഷണശ്രമം നടന്നത്. ഇതേ ദിവസം മറ്റു രണ്ടു സ്ഥലത്തും മോഷണ ശ്രമം നടന്നു. ആഴാംകോണം മണമ്പൂർ റോഡിൽ ഗ്രന്ഥ ശാലയ്ക്ക് സമീപം മണമ്പൂർ ജെ.എസ് .നിവാസിൽ ശശിധരന്റെ ഉടമസ്ഥതയിലുള്ള രമാ സ്റ്റോറിലാണ് മോഷണ ശ്രമം നടന്നത്. മുൻ വശത്തെ ഡോറിന്റെ പൂട്ടുകൾ അടിച്ചു പൊളിച്ചു അകത്തുകടന്ന മോഷ്ടാക്കൾ ഉള്ളിൾ പ്രവേശിക്കാൻ മറ്റൊരു ഷട്ടറും തുറക്കേണ്ടാതിനാൽ നാശനഷ്ടങ്ങൾ വരുത്തി മോഷണ ശ്രമം ഉപേക്ഷിച്ചു. സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞ മോഷ്ടാക്കളുടെ ചിത്രം കടയുടമ പൊലീസിന് കൈമാറി.ഇരുവരും കല്ലമ്പലം പൊലീസിൽ പരാതി നൽകി. മണമ്പൂർ ഗവ എൽ.പി.എസിലും മോഷണ ശ്രമം നടന്നു.കതക് പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ നാശനഷ്ടങ്ങളൾ വരുത്തിയെങ്കിലും ഒന്നും കവർന്നില്ല.

 

ഒരാഴ്ച മുൻപ് നാവായിക്കുളം ഡീസന്റ്മുക്ക് നഹാസ് മൻസിലിൽ സൈനുലാബ്ദീന്റെ വീട്ടിൽ നിന്നും 110 റബർ ഷീറ്റുകൾ മോഷണം പോയി. സി. സി. ടി.വി യിൽ മോഷ്ടാക്കളുടെ വാഹനവും മറ്റും അവ്യക്തമായി പതിഞ്ഞെങ്കിലും പൊലീസിന് ഒരു തുമ്പും ലഭിച്ചില്ല.രണ്ടാഴ്ച മുമ്പ് ഡീസന്റ്മുക്ക് പാറച്ചേരിക്ക് സമീപം അബ്ദുൽ ലത്തീഫിന്റെ വീട്ടിൽ നിന്നും വിലകൂടിയ വാച്ചും പണവും സ്വർണ്ണവും മോഷണം പോയിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. കല്ലമ്പലം പോലീസും ഫിംഗർപ്രിൻറ് വിദ്ഗദ്ധരും ഡോഗ് സ്ക്വാഡും ചേർന്ന് പരിശോധന നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!