Search
Close this search box.

കല്ലറ യു ഐ ടി ക്ക് ഇനി പുതിയ കെട്ടിടം : ശിലാസ്ഥാപനം നടന്നു

ei8AU036922

 

കല്ലറയിലെ യു.ഐ.ടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഡി കെ മുരളി എം എൽ എ നിർവഹിച്ചു. കല്ലറ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ വിട്ടു നൽകിയ 35 സെന്റ് സ്ഥലത്താണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 99 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. രണ്ട് വർഷമായി വാടക കെട്ടിടത്തിൽ നടത്തിയിരുന്ന സ്ഥാപനത്തിനാണ് പുതിയ കെട്ടിടമൊരുങ്ങുന്നത്. സ്വന്തമായി കെട്ടിടം പൂർത്തിയാകുന്നതോടെ ഇവിടെ നടക്കുന്ന കോഴ്സുകളുടെ എണ്ണവും ക്രമേണ വർധിക്കുമെന്ന് ഡി കെ മുരളി എം എൽ എ പറഞ്ഞു.

ചടങ്ങിൽ യു ഐ ടി യുടെ മുൻ പ്രിൻസിപ്പാൾ ഡോ.എം ദേവകുമാർ , കല്ലറ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പാൾ മാലി ഗോപിനാഥ് എന്നിവരെ ആദരിച്ചു.

പരിപാടിയിൽ കല്ലറ ഗ്രാമ പഞ്ചായത് പ്രസിഡന്റ് ലിസി ജി ജെ അധ്യക്ഷത വഹിച്ചു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി കോമളം, വൈസ് പ്രസിഡന്റ് എസ് എം റാസി, കല്ലറ ഗ്രാമ പഞ്ചായത് വൈസ് പ്രസിഡന്റ് നജിൻഷ എസ്, യു ഐ ടി കൺവീനർ ജെ ജയ്രാജ്, പ്രിൻസിപ്പാൾ റജിമോൾ എം, വിവിധ ജനപ്രതിനിധികൾ,സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!