കാട്ടാക്കട താലൂക്കിൽ പട്ടയ വിതരണം നടന്നു.

 

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി കാട്ടാക്കട താലൂക്കിൽ പട്ടയ വിതരണം നടന്നു. ഓൺലൈനിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ അടൂർ പ്രകാശ് എംപി, അരുവിക്കര എംഎൽഎ ജി സ്റ്റീഫൻ, കാട്ടാക്കട എംഎൽഎ ഐബി സതീഷ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇന്ദുലേഖ, പെരിങ്കടവ് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലാൽ കൃഷ്ണ, പൂവച്ചൽ പഞ്ചായത്ത്‌ പ്രസിഡന്റ് സരോജ് കുമാർ ‌, വിളപ്പിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലില്ലി മോഹൻ , ജില്ലാ പഞ്ചായത്ത്‌ അംഗം രാധിക ടീച്ചർ , ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീക്കുട്ടി സതീഷ്, പഞ്ചായത്ത് അംഗം തസ്‌ലീം, ‌ കട്ടാക്കട തഹസീൽദാർ സജി എസ് കുമാർ , തഹസിൽദാർ ( ഭൂരേഖ ) മധുസൂദനൻ എന്നിവർ പങ്കെടുത്തു. കാട്ടാക്കട താലൂക്കിൽ 11 പേർക്കാണ് പട്ടയം നൽകിയത്.