Search
Close this search box.

കവലയൂരിലെ കടയിൽ കയറി മോഷണം നടത്തിയ പ്രതി അറസ്റ്റിൽ

eiZTBYG78851

 

കടയ്ക്കാവൂർ : കവലയൂരിലെ കടയിൽ കയറി മോഷണം നടത്തിയ പ്രതി അറസ്റ്റിൽ.ചെമ്മരുതി മുട്ടപ്പലം വില്ലിക്കടവ് വാഴവിള വീട്ടിൽ ഹരിദാസിന്റെ മകൻ ഷിനോ (41) ആണ് അറസ്റ്റിലായത്.

സെപ്റ്റംബർ 22ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ കൂടി മോട്ടോർ സൈക്കിളിൽ കവലയൂർ ജംഗ്ഷനിലുള്ള ടെക്സ്റ്റൈൽസിൽ തിരക്കൊഴിഞ്ഞ സമയം നോക്കി കടയിൽ കയറി യുവതിക്ക് നേരെ അശ്ലീലം പറയുകയും അതിക്രമം കാട്ടി കഴുത്തിൽ കിടന്ന സ്വർണമാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടാൻ നോക്കിയ പ്രതിയെ യുവതി ബഹളം വച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ പ്രതിയെ തടഞ്ഞു വച്ചു പോലീസിൽ അറിയിക്കുകയായിരുന്നു.

കടയ്ക്കാവൂർ ഐ.എസ്.എച്ച്. ഒ അജേഷ്, എസ് ഐ ദീപു, എ.എസ് ഐ ശ്രീകുമാർ, എസ്.സി.പി.ഓ നാഷ്, ജോതിഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ ഉപയോഗിച്ച മോട്ടോർ സൈക്കിളും പോലീസ് കസ്റ്റഡിയിലെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!