കായിക്കര ആശാൻ ജന്മ ശതാബ്ദി സ്മാരക ഗ്രന്ഥശാലയിൽ ഗ്രന്ഥശാല ദിനചാരണം

 

എഴുപത്തിയാറാമത് ഗ്രന്ഥശാലാദിനം കായിക്കര ആശാൻ ജന്മ ശതാബ്ദി സ്മാരക ഗ്രന്ഥശാലയിൽ സമുചിതമായി ആചരിച്ചു.
രാവിലെ ഗ്രന്ഥശാലക്ക്‌ മുന്നിൽ പതാക ഉയർത്തുകയും, വൈകുന്നേരം അക്ഷരദീപം തെളിയിക്കുകയും ചെയ്തു. ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ ജോ.സെക്രട്ടറി എസ്.പ്രവീൺ ചന്ദ്ര അക്ഷര ദീപം തെളിയിച്ചു.ശ്യാമ പ്രകാശ് പങ്കെടുത്തു.