Search
Close this search box.

സർട്ടിഫൈഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് പരീക്ഷയിൽ ലോകത്തിലെ ആദ്യ മികച്ച പത്ത് പെർഫോമേഴ്സിൽ ഒരാൾ കിളിമാനൂർ സ്വദേശിനി ചന്ദനാബോസ്

eiRC88916047

 

കിളിമാനൂർ : ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (CITU ) കിളിമാനൂർ ഏര്യാകമ്മിറ്റിയുടെ നേതൃത്വത്തിൽ റാങ്ക് നേടിയ വിദ്യാർത്ഥിനിയെ ആദരിച്ചു.സർട്ടിഫൈഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് ( സി.എം.എ യു.എസ് ) പരീക്ഷയിൽ ലോകത്തിൽ ആദ്യ മികച്ച പത്ത് പെർഫോമേഴ്സിൽ ഒരാളും ഇന്ത്യയിലെ രണ്ട് റാങ്ക് ജേതാക്കളിൽ ഒരാളുമായ കിളിമാനൂർ കണ്ണൻ വിളയിൽ ചന്ദനാബോസിനെയാണ് ആദരിച്ചത്. വീട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ ഒ എസ്. അംബിക എം എൽ എ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ സിഐ ഐടിയു ഏര്യാ സെക്രട്ടറിയും സിപിഎം ഏര്യാകമ്മിറ്റി അംഗവുമായ ഷാജഹാൻ,ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (CITU ) കിളിമാനൂർ ഏര്യാകമ്മിറ്റി സെക്രട്ടറി സുനിൽ കൈരളി, ഡോക്ടർ ഷൈലേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!