കിളിമാനൂരിൽ സമ്പൂർണ താലോലം പദ്ധതി പ്രഖ്യാപനമായി.

 

പ്രീ പ്രൈമറി വിദ്യാഭ്യാസം നവീകരിക്കുന്നതിന് വേണ്ടി സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന താലോലം പദ്ധതിയുടെ കിളിമാനൂർ ഉപ ജില്ലാതല സമ്പൂർണ പ്രഖ്യാപനം ആറ്റിങ്ങൽ എം. എൽ.എ ഒ.എസ്.അംബിക മേവർക്കൽ എൽ.പി.എസിൽ നിർവഹിച്ചു. കിളിമാനൂർ ബി.ആർ.സി.യുടെ പരിധിയിലുള്ള 30 സ്കൂളുകളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.

എല്ലാ വിഭാഗം കുട്ടികളുടേയും സമഗ്ര വികസനത്തിനാണ് സർക്കാർ ഊന്നൽ നൽകുന്നതെന്ന് ഒ. എസ്..അംബിക. എം. എൽ.എ.ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

പ്രീ പ്രൈമറി ക്ലാസ് മുറികൾ കൂടുതൽ ശിശു സൗഹൃദമാക്കുക, അവരുടെ ശാസ്ത്ര കലാ അഭിരുചികളെ പ്രചോദിപ്പിക്കുക, അതിനായി ക്ലാസ് മുറികളിൽത്തന്നെ സവിശേഷ പഠനമൂലകൾ ഒരുക്കുക തുടങ്ങിയ വികസനങ്ങളാണ് താലോലം പദ്ധതിയിലൂടെ നടപ്പാക്കിയിട്ടുള്ളത്.

ഗവ എൽ.പി.എസ് മേവർക്കൽ സ്കൂളിൽ നിന്നും എൽ.എസ് എസ് നേടിയ എട്ടു വിദ്യാർത്ഥികളേയും ചടങ്ങിൽ അനുമോദിച്ചു.

കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബുലാൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കരവാരം പഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ എം കെ ജ്യോതി, കിളിമാനൂർ എ.ഇ. ഒ.വി എസ് പ്രദീപ്, മേവർക്കൽ എൽപിഎസ് എച്ച് എം ഇൻ ചാർജ് നൂതൻ ടീച്ചർ, മേവർക്കൽ എൽപിഎസ് എസ് എം സി കൺവീനർ സുരേഷ് ബാബു ബി.ആർ.സി ട്രെയിനർ വിനോദ് ടി,സി. ആർ സി കോർഡിനേറ്റർ .ഷീബ തുടങ്ങിയവർ പങ്കെടുത്തു.