വലിയഏല -തൊട്ടാവാരം പാടശേഖരത്തിലെ  വയൽ നികത്തൽ അവസാനിപ്പിക്കുക:  എ ഐ വൈ എഫ്    

 

കിഴുവിലം ഗ്രാമ പഞ്ചായത്തിലെ വലിയഏല -തൊട്ടാവാരം പാടശേഖരത്തിലെ വയൽ നികത്തൽ പ്രവർത്തികൾ അവസാനിപ്പിക്കണമെന്ന് എ ഐ വൈ എഫ് കിഴുവിലം തോട്ടാവാരം യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവിശ്യപെട്ടു. കിഴുവിലത്തെ ഏറ്റവും വലിയ പാടശേഖരമാണ് കിഴുവിലം- വലിയേല പാടശേഖരം എന്നാൽ വർഷങ്ങളായി ഇവിടെ കൃഷിചെയ്യാതെ കിടന്ന ഭൂമികൾ ഭൂമാഫിയകൾ വാങ്ങിക്കൂട്ടി വയലുകൾ വ്യാപകമായി നികത്തുകയാണ്. വയലിനു കുറുകായുള്ള കൈവരി തൊടുകൾ പലതും ഭൂമാഭിയകൾ മണ്ണിട്ട് നികത്തി നീരോഴുക്ക് തടഞ്ഞിരിക്കുകയാണ്. തരിശാക്കി വർഷങ്ങളോളം ഇട്ട ശേഷം ഭൂമി മറിച്ചു വിൽക്കുകയാണ് ഇവിടെ സ്‌ഥിരം കാഴ്ച്ച. ഇവിടെ നടക്കുന്ന വയൽ നികൽത്തലിനെതിരെ പഞ്ചായത്തിലെ റവന്യൂ- കൃഷി വകുപ്പുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും എ ഐ വൈ എഫ് കിഴുവിലം- തോട്ടാവാരം യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു. എ ഐ വൈ എഫ്   കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി മുഹമ്മദ്‌ ഷാജു ഉദ്ഘാടനം ചെയ്ത സമ്മേളനത്തിന് ആതിര ആദ്യക്ഷ്യയായി സിപിഐ കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ അൻവർഷാ, സിപിഐ ബ്രാഞ്ച് സെക്രട്ടറി ജ്യോതികുമാർ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി സജനകുമാർ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി പ്രസിഡന്റ്:- രഞ്ജിത്ത് വൈസ് പ്രസിഡന്റ്മാർ :- നീതു, അഭിഷേക്, അരുൺ സെക്രട്ടറി:- ആതിരാ അരുൺ ജോയിൻസെക്രട്ടറി:- ഷിബു, അനന്തു, ഷിബിൻ എന്നിവരടങ്ങുന്ന 15 അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു