ഗൃഹനാഥൻ വീട്ടുവളപ്പിലെ കിണറ്റിൽ ചാടി മരിച്ച നിലയിൽ 

 

അഞ്ചുതെങ്ങ് : ഗൃഹനാഥൻ വീട്ടുവളപ്പിലെ കിണറ്റിൽ ചാടി മരിച്ച നിലയിൽ.അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ പരിധിയിൽ വിളബ്ഭാഗം പന്തിയിൽ വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന ബിജു (53)വാണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം. നൂറു അടിക്കു മുകളിൽ താഴ്ചയുള്ള വീട്ടുവളപ്പിലെ കിണറ്റിലാണ് ബിജു ചാടി ആത്മഹത്യ ചെയ്തത്. വർക്കല ഫയർഫോഴ്സ് എത്തി തലയും ശരീരവും വേർപെട്ട നിലയിലാണ് മൃതദേഹം പുറത്തെടുത്തത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം.