Search
Close this search box.

മാറനല്ലൂരിൽ രണ്ട് റോഡുകളുടെ പുനർ നിർമാണം തുടങ്ങി

eiFYPP685966

 

മാറനല്ലൂർ പഞ്ചായത്തിലെ രണ്ട് റോഡുകളുടെ പുനർ നിർമാണം തുടങ്ങി. നിർമാണ പ്രവൃത്തികൾ ഐ ബി സതീഷ് എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. കൊറ്റംപള്ളി- പാറയിൽവിളാകം റോഡിന്റെയും  മുളമ്പള്ളിക്കോണം -കൊറകോണം- തൂങ്ങാംപാറ എൽപിഎസ് റോഡിന്റെയും നവീകരണമാണ്‌ ആരംഭിച്ചത്. കൊറ്റംപള്ളി- പാറയിൽവിളാകം റോഡ്‌ 40 ലക്ഷം ചെലവഴിച്ചും മുളമ്പള്ളിക്കോണം -കൊറകോണം-തൂങ്ങാംപാറ എൽപിഎസ് റോഡ്‌ 50 ലക്ഷം ചെലവഴിച്ചുമാണ്‌ പുനർനിർമാണം. ചടങ്ങിൽ മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എ സുരേഷ്കുമാർ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ശാന്താ പ്രഭാകരൻ എന്നിവർ സംസാരിച്ചു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!