Search
Close this search box.

നഗരൂരിൽ വീട് കയറി ആക്രമണം നടത്തിയ കേസിലെ പ്രതികള്‍ പിടിയില്‍

ei73A4Z235

 

നഗരൂര്‍: നഗരൂരില്‍ വീട് കയറി ആക്രമിച്ച മുന്‍ കൊലകേസ് പ്രതി ഉള്‍പ്പടെയുള്ള മൂന്നംഗ സംഘത്തെ നഗരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
നഗരൂര്‍ ചാവരുവിള വീട്ടില്‍ ബൈജു(34),ആറ്റിങ്ങല്‍ വെള്ളൂര്‍കോണം ബിന്ദുഭവനില്‍ മുരുകന്‍(24),ആറ്റിങ്ങല്‍ മൂന്നുമുക്ക് കുറുപ്പു ലൈനില്‍ പ്ലാക്കോട്ടുകോണം ചരുവിളവീട്ടില്‍ ഇന്ദ്രജിത്ത്(26) എന്നിവരാണ് അറസ്റ്റിലായത്.

പോലീസില്‍ മുന്‍ കൊലകേസ് പ്രതിക്കെതിരെ പരാതി നല്‍കിയതിന്‍റെ വൈരാഗ്യത്തില്‍ ഈ കഴിഞ്ഞ 8ന് ആല്‍ത്തറമൂട് ചരുവിളവീട്ടില്‍ സുരേഷിനെ രാത്രി 11മണിയോട് കൂടി മൂന്നംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി അടിക്കുകയും തടയാനെത്തിയ ഭാര്യയെയും മക്കളെയും ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വീട് അടിച്ചുതകര്‍ക്കുകയും ചെയ്ത കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഒളിവില്‍ പോയ പ്രതികളെ നഗരൂർ എസ്. എച്ച്. ഒ ഷിജുവിന്‍റെ നേതൃത്ത്വത്തില്‍ എസ്. ഐ മാരായ അനില്‍കുമാര്‍,രാജേഷ് സിപിഒ മാരായ അജിത്ത്, മഹേഷ്,ജയചന്ദ്രന്‍,എന്നിവര്‍ ചേർന്നു പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!