നന്ദിയോട് എസ്.‌കെ.വി. എച്ച്. എസ്.എസ്സിൽ എസ്പിസി പദ്ധതിയുടെ ഉദ്ഘാടനം നടന്നു

 

നന്ദിയോട് : മുഖ്യമന്ത്രിയുടെ നൂറുദിന പരിപാടിയുടെ ഭാഗമായി സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതി (SPC) യുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. വാമനപുരം മണ്ഡലത്തിൽ
നന്ദിയോട് എസ്.‌കെ.വി. എച്ച്. എസ്.എസ്സിലാണ്
സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്
പദ്ധതി (എസ്പിസി ) അനുവദിച്ചത്. സ്കൂളിൽ നടന്ന ചടങ്ങിൽ നന്ദിയോട് എംഎൽഎ ഡികെ മുരളിയെ ആദരിച്ചു.

2021- 22 അക്കാദമിക് വർഷം മുതലാണ് പദ്ധതി അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്തെ 165 സ്കൂളുകളിലാണ് സർക്കാർ പുതുതായി എസ്പിസി യൂണിറ്റുകൾ അനുവദിച്ചത്. ജില്ലാ പോലീസ് മേധാവിയും ജില്ലാ നോഡൽ ഓഫീസറും തുടർ നടപടികൾ സ്വീകരിച്ച് പദ്ധതി നടപ്പിലാക്കും.

നിലവില്‍ 63,500 കുട്ടികളാണ് സ്റ്റുഡന്‍റ്
പോലീസ് കേഡറ്റുകളായുള്ളത്. 165 സ്കൂളുകളില്‍ കൂടി സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് സംവിധാനം ഇന്ന് നിലവില്‍
വരുന്നതോടെ 7,216 കുട്ടികള്‍കൂടി ഇതിന്‍റെ ഭാഗമായിത്തീരും. ഇവര്‍ക്ക് ബോധവല്‍ക്കരണം മാത്രമല്ല, കായികപരിശീലനവും, ഫീല്‍ഡ് വിസിറ്റും, ക്യാമ്പും, നേതൃത്വപരിശീലനവുമൊക്കെ നല്‍കുന്നുണ്ട്. ഏതു പ്രതിസന്ധിയെയും ഉറച്ച മനഃസാന്നിധ്യത്തോടെ തരണം ചെയ്യാനുള്ള പരിശീലനമാണ്
കേഡറ്റുകള്‍ക്ക് നല്‍കുന്നത്.

അടിയന്തരഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക്
സേവനം എത്തിക്കുന്നതിന് സ്റ്റുഡന്‍റ്
പോലീസ് കേഡറ്റുകള്‍ എന്നും മുന്‍നിരയില്‍
തന്നെയാണുള്ളത്.

ചടങ്ങിൽ പോലീസ് ഉദ്യോഗസ്ഥർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, എസ്പിസി ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ, അദ്ധ്യാപകർ, സ്കൂൾ മാനേജ്മെൻ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.