Search
Close this search box.

നാവായിക്കുളത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം, രണ്ട് പേർക്ക് പരിക്ക്

eiL6HXU68812

 

നാവായിക്കുളം : നാവായിക്കുളത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം. നാവായിക്കുളം പൈവേലിക്കോണം റോഡുവിള വീട്ടിൽ ശശിലേഖ, നാവായിക്കുളം 28 ആം മൈൽ പേഴുവിള ശശിധരൻ നായർ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെയാണ് സംഭവം. അക്ഷയ ജീവനക്കാരിയായ ശശിലേഖ ജോലിക്കായി പൊകവേയാണ് നായയുടെ ആക്രമണം ഉണ്ടായത്. ശശിധരൻ നായരേയും ശശിലേഖയെയും വ്യത്യസ്ത സ്ഥലങ്ങളിൽ വെച്ചാണ് തെരുവുനായ ആക്രമിച്ചത് എങ്കിലും രണ്ടു പേരെയും ഒരു നായ തന്നെയാണ് കടിച്ചതെന്നാണ് അടയാളങ്ങൾ ചോദിച്ചറിഞ്ഞതിൽ നിന്ന് മനസ്സിലാക്കിയത്. മാത്രമല്ല കഴിഞ്ഞ ദിവസം നാവായിക്കുളം ഫാർമസി ജംഗ്ഷനിലെ തട്ടുകടക്കാരനെ കടിച്ചതും ഇതേ നായയാണെന്നാണ് വിവരം.

തെരുവ് നായ് ശല്യം രൂക്ഷമാകുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അലാത്ത പക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും വാർഡ് മെമ്പർ പൈവേലിക്കോണം ബിജു അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!