ഞെക്കാട് ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ “ജീവനം ജീവധനം” പദ്ധതി

 

ഒറ്റൂർ : ഞെക്കാട് ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ “ജീവനം ജീവധനം” കോവിഡ്കാല പ്രവർത്തന പരിപാടികളുടെ ഭാഗമായി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയർമാർക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.

ഒരു കുട്ടിക്ക് 45 ദിവസം പ്രായമായ അഞ്ച് കോഴി കുഞ്ഞുങ്ങളെ വീതമാണ് വിതരണം ചെയ്തത്. ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബീന എൻഎസ്എസ് വോളണ്ടിയർ ഷാദിയ എസ്സിന് കോഴിക്കുഞ്ഞുങ്ങളെ കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

ഒറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയപ്രകാശ് എൻ, ഞെക്കാട് വാർഡ് മെമ്പർ ഷിനി, പിടിഎ പ്രസിഡന്റ് രാജീവ്, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ എംആർ മധു, എച്ച്എസ്എസ് പ്രിൻസിപ്പൽ തുളസീധരൻ കെ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സന്തോഷ് എൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സജി ആർ ആർ എന്നിവരും എൻഎസ്എസ് വോളണ്ടിയർമാരും രക്ഷിതാക്കളും വിതരണ പരിപാടിയിൽ പങ്കെടുത്തു