
പള്ളിച്ചൽ ഗ്രാമ പഞ്ചായത്തിലെ പൂങ്കോട് ഗവൺമെന്റ് എൽ പി.എസ് സമ്പൂർണ ഡിജിറ്റൽ വിദ്യാലയമായി.ഗ്രാമ പഞ്ചായത്ത്,ടെക്നോപാർക്കിലെ ക്യൂ ബെസ്റ്റ് കമ്പനി എന്നിവയുടെ സഹകരണത്തോടെയാണ് ഡിജിറ്റൽ സൗകര്യമില്ലാത്ത കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കി സ്കൂൾ നേട്ടം കൈവരിച്ചത്.ഡിജിറ്റൽ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ക്യൂബെസ്റ്റ് പ്രതിനിധി സന്തോഷ് നിർവഹിച്ചു.എസ്.എം.സി ചെയർപേഴ്സൻ എസ്.സുമി അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് കുമാരി ഷീല, അദ്ധ്യാപകരായ പി. മിനിമോൾ, കെ.എസ്.ചന്ദ്രിക,എസ്.ബി ഷൈല,കെ.എസ്.പ്രതിഭ തുടങ്ങിയവർ സംബന്ധിച്ചു.