Search
Close this search box.

ആട് മോഷണ പരമ്പരകളിലെ മുഖ്യപ്രതി പള്ളിക്കൽ പോലീസിന്റെ പിടിയിൽ.

eiYDHME8147

 

പള്ളിക്കൽ : കഴിഞ്ഞ കുറച്ചു നാളുകളായി പള്ളിക്കൽ, ചടയമംഗലം, കിളിമാനൂർ എന്നിവിടങ്ങളിൽ നടന്നുവരുന്ന ആട് മോഷണ പരമ്പരകളിലെ മുഖ്യപ്രതി പള്ളിക്കൽ പോലീസിന്റെ പിടിയിൽ.

അണ്ടൂർക്കോണം പാച്ചിറ,ചായപ്പുറത്ത് വീട്ടിൽ ഷെഫീക്ക് മൻസിലിൽ റഫീഖിന്റെ മകൻ ഷെഫീക്ക് (25) ആണ് അറസ്റ്റിലായത്

ഓഗസ്റ്റ് 31 ന് പുലർച്ചെ മൂന്ന് മണിയോടെ മടവൂർ ചാങ്ങയിൽ കോണത്ത് സജീന എന്നാ സ്ത്രീയുടെ രണ്ട് ആടുകൾ മോഷണംപോയതിലാണ് പള്ളിക്കൽ പോലീസ് കേസെടുത്ത് അന്വേഷിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. കന്യാകുമാരി ജില്ലയിൽ നിന്നുള്ള അശ്വിൻ കോട്ടയം പാലായിലുള്ള അമൽ നേരത്തെ അറസ്റ്റിലായിരുന്നു ഇതോടെ ഈ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി ആട് മോഷണം പരമ്പരയിലെ മുഖ്യ സൂത്രധാരൻ ആയിരുന്നു ഷഫീക്ക്. ഷഫീക്കിന്റെ ഉടമസ്ഥതയിൽ ഉള്ള കാറിലാണ് മോഷ്ടിക്കുന്ന ആടുകളെ കടത്തിയിരുന്നത്.പകൽസമയം കറങ്ങിനടന്ന് ആടിനെ വളർത്തുന്ന വീടുകൾ കണ്ടുപിടിക്കുകയും തുടർന്ന് രാത്രി മോഷണം നടത്തുകയും ചെയ്യും.ഇയാൾക്ക് സഹായത്തിനായി ആണ് നേരത്തെ പിടിയിലായ പ്രതികളെ വിളിച്ചുവരുത്തുന്നത്.

തിരുവനന്തപുരം കോട്ടയം ജില്ലകളിൽ ബൈക്കിലെത്തി മാലപൊട്ടിക്കൽ പിടിച്ചുപറി കേസിലെ പ്രതിയാണ് ഷെഫീക്ക് എന്ന് പോലീസ് പറഞ്ഞു.കഞ്ചാവ് വിൽപ്പന നടത്തിയതിനും കേസ് ഉണ്ട്. കാർ പള്ളിക്കൽ പോലീസിൻറെ കസ്റ്റഡിയിൽ ആയതോടെ മറ്റൊരു വാഹനം സംഘടിപ്പിച്ച് അത് നന്നാക്കാനായി വർക്ഷോപ്പിൽ എത്തിയ സമയത്താണ് ഇയാൾ പള്ളിക്കൽ പോലീസിന്റെ പിടിയിലാകുന്നത് പുതിയ വാഹനം സംഘടിപ്പിച്ച് മോഷണം തുടരാനായിരുന്നു പദ്ധതി.

പള്ളിക്കൽ സിഐ ശ്രീജിത്ത് പി, എസ് ഐ സഹിൽ എം, എസ്.സി.പി.ഒ അനൂപ്, സിപിഒ മാരായ സുധീർ, ഷമീർ, വിനീഷ്, എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!