Search
Close this search box.

പള്ളിപ്പുറത്ത് അന്യസംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു

eiZKCLN96928

 

പള്ളിപ്പുറത്ത് മൊബൈൽ റീച്ചാർജ്ജ് ചെയ്യാനെത്തിയ അന്യസംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു. നിരവധി കേസുകളിലെ പ്രതി പള്ളിപ്പുറം ഷാനവാസ് എന്ന ഷാനുവാണ് ഇയാളെ ആക്രമിച്ചത്. ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം.രണ്ട് മാസം മുമ്പ് പള്ളിപ്പുറത്തുള്ള ബേക്കറിയിൽ കയറി ഉടമയെ കുത്തിപ്പരിക്കേല്പിച്ച കേസിൽ അറസ്റ്റിലായ ഷാനു ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും അക്രമണം നടത്തിയത്. ബേക്കറി ഉടമയെയും ജീവനക്കാരനെയും മർദ്ദിച്ച ശേഷമാണ് ഇയാൾ തൊട്ടടുത്തുള്ള കടയിൽ നിന്ന അന്യസംസ്ഥാന തൊഴിലാളിയെ കുത്തിയത്. സംഭവത്തിന്റെ സി.സി ടിവി കാമറ ദൃശ്യം പൊലീസിന് ലഭിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!