പാങ്ങോട് മുൻ പഞ്ചായത്ത് പ്രസിഡന്റ് പി എ റഹീം അന്തരിച്ചു

 

പാങ്ങോട് മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എ റഹീം അന്തരിച്ചു. 68 വയസ്സായിരുന്നു. വൈകീട്ട് 7: 15 ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഖബറടക്കം നാളെ രാവിലെ 10 മണിക്ക് പാങ്ങോട് പുത്തൻ പള്ളിയിൽ നടക്കും.

1977 കാലഘട്ടത്തിൽ പാങ്ങോട് ഗ്രാമ പഞ്ചായത്ത് രൂപീകൃതമാക്കി പ്രസിഡന്റ്‌ സ്ഥാനം വഹിച്ചു. തുടർന്ന് നടന്ന ഇലക്ഷനിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മത്സരിച്ച് പ്രസിഡന്റായി സ്ഥാനമേറ്റു. പാങ്ങോട് പഞ്ചായത്തിന്റെ ഇന്നത്തെ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന സ്ഥലവും മറ്റും പഞ്ചായത്തിന് വേണ്ടി വാങ്ങുകയും അധികമുള്ള വസ്തു പ്ലോട്ടുകളായി തിരിച്ച് വിൽപ്പന നടത്തി പഞ്ചായത്തിന് മുതൽക്കൂട്ട് ആക്കുകയും ചെയ്തത് ഇദ്ദേഹമാണ്. ജനകീയ കൂട്ടായ്മയിൽ പാങ്ങോട് കുടിവെള്ള പൈപ്പ്‌ലൈൻ പദ്ധതി നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.