സ്കീ വർക്കേഴ്സിൻ്റെ അഖിലേന്ത്യാ പണിമുടക്ക്, കേന്ദ്ര സർക്കാഫീസിനു മുന്നിൽ തൊഴിലാളികളുടെ പ്രതിഷേധം.

 

സ്കീ വർക്കേഴ്സ് തൊഴിലാളികളായ അംഗൻവാടി, ആശ വർക്കർ, സ്കൂൾ പാചകം എന്നീ തൊഴിലാളികളുടെ ദേശീയ പണിമുടക്കിനോടനുബന്ധിച്ച് കേന്ദ്ര സർക്കാരാഫീസിനു മുന്നിൽ പ്രതിഷേധിച്ചു. സിഐറ്റിയു സംസ്ഥാന കമ്മറ്റിയംഗങ്ങളായ ആർ.സുഭാഷ് ചിറയിൻകീഴ് പോസ്റ്റാഫീസിനു മുന്നിലെ സമരവും അഡ്വ. ആറ്റിങ്ങൽ ജി.സുഗുണൻ കല്ലുംമൂട് പോസ്റ്റാഫീസിന് മുന്നിലും ആറ്റിങ്ങൽ ഹെഡ് പോസ്റ്റാഫീസിനു മുന്നിലെ സമരം സിഐ റ്റിയു ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ.ബി.സത്യനും വക്കം പോസ്റ്റാഫീസിനു മുന്നിലെ സമരം ജില്ലാ സെക്രട്ടറി അഞ്ചുതെങ്ങ്സുരേന്ദ്രനും കടയ്ക്കാവൂർ ബി എസ് എൻ എല്ലിന് മുന്നിലെ സമരം കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി വി.വിജയകുമാറും അഞ്ചുതെങ്ങ് പോസ്റ്റാഫീസിന് മുന്നിലെ സമരം സിഐറ്റിയു ഏര്യാ കമ്മറ്റിയംഗം ബി.എൻ.സൈജു രാജും മുടപുരം പോസ്റ്റാഫീസിനു മുന്നിലെ സമരം ഏര്യാ ജോയിൻ്റ് സെക്രട്ടറി പി.മണികണ്ഠനും, ചെമ്പൂര് പോസ്റ്റാഫീസിനു മുന്നിലെ സമരം ചന്ദ്രബാബുവും ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങലിൽ ഗായത്രി ദേവീ അദ്ധ്യക്ഷനായി അനിത സ്വാഗതം പറഞ്ഞു എസ്.രാജശേഖരൻ സംസാരിച്ചു. ചിറയിൻകീഴ് രമ്യ അധ്യക്ഷത വഹിച്ചു ഷീബ സ്വാഗതം പറഞ്ഞു. സിന്ധു പ്രകാശ്, ജി.വ്യാസൻ തുടങ്ങിയവർ സംസാരിച്ചു.
വക്കത്ത്. റീജ അദ്ധ്യക്ഷത വഹിച്ചു. സീ ജ സ്വാഗതം പറഞ്ഞു. ഡി. അജയകുമാർ, കെ.അനിരുദ്ധൻ, കെ.പ്രഭകുമാർ, എം.അക്ബർഷ തുടങ്ങിയവർ സംസാരിച്ചു.അഞ്ചുതെങ്ങിൽ സെൽവി ജാക്സൻ അധ്യക്ഷത വഹിച്ചു അജിത സ്വാഗതം പറഞ്ഞു.ലിജാ ബോസ്’ സോഫിയാ, ഫ്ളോറൻസ് ജോൺസൻ, അന്നമേരി ജോൺസൻ, ബേബി അനിത, കെ.സുഭാഷ് ചന്ദ്ര ബോസ് തുടങ്ങിയവർ സംസാരിച്ചു. മുദാക്കൽ കല്ലുംമൂട്ടിൽ റീജ അദ്ധ്യക്ഷത വഹിച്ചു.ഉഷാകുമാരി സ്വാഗതം പറഞ്ഞു. എ. അൻഫർ, ഷൈജു, ശിവൻകുട്ടി എന്നിവർ സംസാരിച്ചു. മുടപുരത്ത് ഗീത അദ്ധ്യക്ഷയായി സുവർണ്ണ സ്വാഗതം പറഞ്ഞു.എസ്.ചന്ദ്രൻ ,ആർ.കെ.ബാബു, സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. മുദാക്കൽ ആശഅദ്ധ്യക്ഷത വഹിച്ചു.ഷാനിഫ സ്വാഗതം പറഞ്ഞു. അനില സംസാരിച്ചു.കടയ്ക്കാവൂരിൽ രജനി അദ്ധ്യക്ഷത വഹിച്ചു.ഉഷാകുമാരി സ്വാഗതം പറഞ്ഞു. എസ്. സാബു, എസ്.ആർ.ജ്യോതി ,സുരേഷ്, സിന്ധു, ബിന്ദു തുടങ്ങിയവർ സംസാരിച്ചു.