ഇന്ദിരാ ഗ്രൂപ്പ് സ്ഥാപകൻ സത്യശീലന്റെ നല്ല പ്രവർത്തനങ്ങൾ സ്മരിച്ചു കൊണ്ട് ഒരു നാട്…

 

തൊപ്പിച്ചന്ത: നാടിനും നാട്ടുകാർക്കുമൊപ്പം പ്രവർത്തിച്ച വ്യക്തി, മതസൗഹാർദ്ദത്തോടെ എല്ലാവരോടും ഒരുപോലെ ഇടപഴകിയ നാട്ടുകാരുടെ സത്യശീലനണ്ണൻ. അദ്ദേഹത്തിന്റെ വിയോഗത്തിലും അദ്ദേഹം ചെയ്ത നല്ല പ്രവർത്തനങ്ങൾ ഒരിക്കലും മറക്കില്ല.

വ്യവസായ പ്രമുഖനും ഇന്ദിരാ ഗ്രൂപ്പ് സ്ഥാപകനുമായ പാലാംകോണം സത്യവിലാസിൽ സത്യശീലൻ(82) സെപ്റ്റംബർ 1നാണ് മരണപ്പെട്ടത്. സ്വദേശത്തും വിദേശത്തുമായി ഉള്ള ഇദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലൂടെ നിരവധി പേർക്ക് തൊഴിലവസരം ലഭിച്ചിരുന്നു. വ്യാവസായിക സാമൂഹിക സാംസ്‌കാരിക മേഖലകളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹത്തിന് അന്ധ്യോപചാരം അർപ്പിക്കുന്നതിനു വേണ്ടി എന്നും തന്നോടൊപ്പം ചേർത്ത് നിർത്തിയ നാട്ടുകാരുടെയും രാഷ്ട്രീയ സാമൂഹിക പ്രമുഖരുടെയും വൻ ജനാവലിക്കു നാട് സാക്ഷിയായി. മണ്മറഞ്ഞു പോയ അദ്ദേഹത്തിന്റെ ഓർമ്മകൾ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലൂടെ തൊഴിലവസരം ലഭിച്ചു ജീവിത നിലവാരം ഉയർത്തപ്പെട്ട ജീവനക്കാരിൽ എന്നും മായാത്ത സ്മരണകളാകും. സഹായം തേടി വരുന്നവരെ എല്ലാക്കാലവും തന്നാൽ കഴിയുന്ന രീതിയിൽ കൈ അയച്ചു സഹായിച്ച അദ്ദേഹം ആതുരസേവന രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു.

സ്വന്തം ഗ്രാമത്തിൽ തുടങ്ങിയ ഓഡിറ്റോറിയങ്ങൾ വഴി ആ നാട്ടിലെ കുറച്ചു പേർക്ക് തൊഴിൽ നൽകുകയും അറിയപ്പെടാതെ കിടന്ന പാലാംകോണം തൊപ്പിച്ചന്ത എന്ന ദേശത്തിനു പ്രശസ്തി നേടി എടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സ്നേഹമുള്ള പെരുമാറ്റവും ലളിതമായ ജീവിതവും ആതുരസേവന രംഗത്ത് നൽകിയ സംഭവനകളിലൂടെയും അദ്ദേഹം പാലാംകോണത്തുകാരുടെ ഹൃദയങ്ങളിൽ എന്നും ജീവിക്കും. അദ്ദേഹത്തിന്റെ പതിനാറാം ചരമദിനവും അതിനോട് അനുബന്ധിച്ച ചടങ്ങുകളും സെപ്റ്റംബർ 16 ന് സത്യ വിലാസത്തിൽ വെച്ച് നടക്കുന്നതാണെന്ന് ബന്ധുക്കൾ അറിയിച്ചു.