പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന നാലരവയസുകാരി മരിച്ചു

 

മലയിൻകീഴ്: പാമ്പുകടിയേറ്റതിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന നാലരവയസുകാരി ആശുപത്രിയിൽ മരിച്ചു. അന്തിയൂർക്കോണം കൊല്ലോട് മുണ്ടൂർ‌കോണത്ത് വടക്കുംകര വീട്ടിൽ
ആർ.രതീഷിന്റെ മകൾ അന്നമോളാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 4.30യോടെയാണ്
സംഭവം. വീടിനു പുറത്തു അന്നമോൾ മയങ്ങി കിടക്കുകയും കുട്ടിയിൽ നിന്ന് ചർദ്ദിയും നുരയും പതയും കണ്ടയുടനെ വീട്ടുകാർ കുട്ടിയെ കാട്ടാക്കടയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം ഗുരുതരാവസ്ഥ എന്ന് കണ്ടു അവിടെ നിന്ന് ഡോക്ടർമാരുടെ സാന്നിദ്ധ്യത്തിൽ എസ്.എ.ടി ആശുപത്രിയിലെത്തിച്ചു.ഇവിടെ നടന്ന വിശദപരിശോധനയിലാണ് കുട്ടിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തുന്നത്. ഇടതു കാലിന്റെ പാദത്തിൽ പാമ്പിന്റെ കടിയേറ്റതിന്റെ പാടുകളും കണ്ടെത്തി.ഐ.സി.യുവിലും തുടർന്ന് വെന്റിലേറ്ററിലേക്കും മാറ്റിയെങ്കിലും വ്യാഴാഴ്ച മരണം സംഭിക്കുകയായിരുന്നു.

ചുറ്റു മതിലുള്ള വീടിന് മുന്നിലിരുന്ന് അന്നമോൾ
കളിക്കുന്നത് പതിവായിരുന്നു.ഇവിടെ കളിക്കുന്നതിനിടെ തലയിടിച്ചു വീണതാകാം എന്നാണ് വീട്ടുകാർ ആദ്യം കരുതിയത്.ആശുപത്രിയിലെ പരിശോധനയിൽ കുട്ടിക്ക് കോവിഡും സ്ഥിരീകരിച്ചു. ക്ഷീര കർഷകനും ടയിൽ ജോലികൾ നോക്കുകയും ചെയ്തുവരികയായണ് അന്നമോളുടെ പിതാവ്. മൃതദേഹം കൊവിഡ് പരിശോധനയിൽ പോസിറ്റീവ് ആയതിനാൽ പി.പി.കിറ്റ് ധരിച്ചെത്തിയ ആരോഗ്യ പ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ വീടിന് മുന്നിൽ പ്രത്യകം സജ്ജീകരിച്ച സ്ഥലത്താണ് സംസ്കരിച്ചത്.
മാതാവ് : എം.രമ്യ
സഹോദരി : അനന്യ