Search
Close this search box.

പൊലീസ് ഇൻസ്‌പെക്ടറുടെ വീട് കുത്തിത്തുറന്ന് കവർച്ച

ei24C5Y80866

 

ആര്യനാട് : പൊലീസ് ഇൻസ്‌പെക്ടറുടെ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന മോഷ്ടാക്കൾ വീട്ടുപകരണങ്ങൾ കവർന്നു. പൊഴിയൂർ ഇൻസ്‌പെക്ടർ ബിനുകുമാറിന്റെ വെള്ളനാട് നാലുമുക്കിലുള്ള ശ്രുതിലയ എന്ന വീട്ടിലാണ് മോഷണം നടന്നത്. കുറച്ചുനാളുകളായി ഇവിടെ ആരും താമസിക്കുന്നുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം വാതിൽ തുറന്നുകിടക്കുന്നതുകണ്ട സമീപവാസികൾ നടത്തിയ അന്വേഷണത്തിലാണ് മോഷണ വിവരം അറിയുന്നത്. പഴയ റേഡിയോ, ടി.വി, വിളക്ക്, ഷോക്കേസിൽ സൂക്ഷിച്ചിരുന്ന നടരാജവിഗ്രഹം, പാചകവാതക സിലിണ്ടർ എന്നിവ മോഷണം പോയതായി ഇൻസ്‌പെക്ടറുടെ ഭാര്യ നൽകിയ പരാതിയിൽ പറയുന്നു. ആര്യനാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!