ജില്ലയിൽ 35 വിദ്യാലയങ്ങൾകൂടി മികവിന്റെ കേന്ദ്രങ്ങളാകുന്നു

 

12 സ്‌കൂളുകൾക്കു ബഹുനില മന്ദിരങ്ങൾ, അഞ്ചിടത്ത് പുതിയ ലാബ്
 18 സ്‌കൂളുകൾക്കു പുതിയ കെട്ടിട ശിലാസ്ഥാപനം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ 35 വിദ്യാലയങ്ങൾകൂടി മികവിന്റെ കേന്ദ്രങ്ങളാകുന്നു. ഇതിന്റെ ഭാഗമായി 12 വിദ്യാലയങ്ങളിൽ പുതുതായി നിർമിച്ച 13 ബഹുനില മന്ദിരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ (14 സെപ്റ്റംബർ) നാടിനു സമർപ്പിക്കും. അഞ്ചു വിദ്യാലയങ്ങളിലെ നവീകരിച്ച ഹയർ സെക്കൻഡറി ലാബുകളുടെ ഉദ്ഘാടനവും 18 വിദ്യാലയങ്ങളിൽ പുതുതായി നിർമിക്കുന്ന ബഹുനില മന്ദിരങ്ങളുടെ ശിലാസ്ഥാപനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിക്കും.

മൂന്നു കോടിയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമിച്ച വെള്ളനാട് ജി.വി.എച്ച്.എസ്.എസ്. അക്കാദമിക് ബ്ലോക്ക്, പ്ലാൻ ഫണ്ടിൽപ്പെടുത്തി നിർമിച്ച ആലന്തറ ജി.യു.പി.എസ്, വിതുര ജി.യു.പി.എസ്, വിളവൂർക്കൽ ജി.വി.എച്ച്.എസ്.എസ്.(രണ്ടു മന്ദിരങ്ങൾ), പൊഴിയൂർ ജി.യു.പി.എസ്, പള്ളിക്കൽ ജി.എച്ച്.എസ്.എസ്.(ലാബ്, ലൈബ്രറി), കോട്ടുകാൽ ജി.വി.എച്ച്.എസ്.എസ്(നബാർഡ് ഫണ്ട്) കെട്ടിടങ്ങൾ, എസ്.എസ്.കെ. ഫണ്ട് ഉപയോഗിച്ചു നിർമിച്ച നെയ്യാർഡാം ജി.എച്ച്.എസ്.എസ്. മടത്തറ കാണി ജി.എച്ച്.എസ.്, വിതുര ജി.വി.എച്ച്.എസ്.എസ്., കരിപ്പൂർ ജി.എച്ച്.എസ് കെട്ടിടങ്ങൾ എന്നിവയും കൊക്കോതമംഗലം ജി.എൽ.പി.എസിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ചു നിർമിച്ച കെട്ടിടവുമാണു മുഖ്യമന്ത്രി നാടിനു സമർപ്പിക്കുന്നത്.

ജി.ജി. എച്ച്.എസ്.എസ്. കോട്ടൺഹിൽ, ജി.എം. ബി.എച്ച്.എസ്.എസ്. ആറ്റിങ്ങൽ, ജി.എച്ച്.എസ്.എസ്. നഗരൂർ നെടുംപറമ്പ്, ജി.എച്ച്.എസ്.എസ്. പാളയംകുന്ന് എന്നിവിടങ്ങളിലാണു പുതിയ ലാബുകൾ തുറക്കുന്നത്. ജി.എച്ച്.എസ്. നഗരൂർ നെടുംപറമ്പ്, ജി.വി.എച്ച്.എസ.്എസ്. ആലങ്കോട്, ജി.ടി.യു.പി.എസ് ആറ്റിങ്ങൽ, ജി.എച്ച്.എസ്.എസ്. കവലയൂർ, ജി.എച്ച്.എസ്. കാച്ചാണി, ജി.ജി.എച്ച്.എസ്.എസ്. പേരൂർക്കട, വി.കെ. കാണി ജി.എച്ച്.എസ്. പനയ്‌ക്കോട്, ജി.എച്ച്.എസ്. കരിപ്പൂർ, ജി.എച്ച്.എസ്.എസ്. പൂവത്തൂർ, ജി.വി.എച്ച്.എസ്.എസ്. കരകുളം, ജി.എച്ച്.എസ്.എസ്. പള്ളിക്കൽ, ജി.വി.എച്ച്.എസ്.എസ്. കോട്ടുകാൽ, ജി.യു.പി.എസ്. നേമം, ജി.എച്ച്.എസ്.എസ.് അഴൂർ, ജി.എച്ച്.എസ്. വെയ്‌ലൂർ, ജി.എച്ച്.എസ്.എസ്. കരമന, ജി.യു.പി.എസ്. വിളപ്പിൽശാല, ജി.എച്ച്.എസ്.എസ്. വിളവൂർക്കൽ എന്നിവിടങ്ങൡലാണു പുതിയ ബഹുനില മന്ദിരങ്ങൾ നിർമിക്കുന്നത്.

നാളെ (സെപ്റ്റംബർ 14) വൈകിട്ടു 3.30ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ഓൺലൈനായാണ് ഉദ്ഘാടന ചടങ്ങ്. ധനമന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യാതിഥിയായി പങ്കെടുക്കും. സ്‌കൂൾ തല പരിപാടിയിൽ ശിലാഫലകങ്ങളുടെ അനാച്ഛാദനവും ശിലാസ്ഥാപനവും എംഎൽഎമാർ നിർവഹിക്കും.