Search
Close this search box.

70 ലിറ്റർ കോടയുമായി വാമനപുരം എക്സൈസ് പ്രതിയെ പിടികൂടി

eiC721W35124

 

നെല്ലനാട് : വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ജി മോഹൻകുമാറിന്റെ നേതൃത്വത്തിൽ നെല്ലനാട് പരമേശ്വരം ഇടവമ്പറമ്പ് കോളനിയിൽ നടത്തിയ പരിശോധനയിൽ തങ്കപ്പന്റെ മകൻ ദിനേശ് കുമാർ താമസിക്കുന്ന വീട്ടിൽ നിന്നും 70 ലിറ്റർ കോട കണ്ടെത്തി. തുടർന്ന് ദിനേശ് കുമാറിനെ അറസ്റ്റ് ചെയ്തു. ലോക്ഡൗൺ സമയത്തും കോട സൂക്ഷിച്ചതിന് ദിനേശ്കുമാറിന്റെ പേരിൽ എക്സൈസ് കേസെടുത്തിരുന്നു. എന്നാൽ അന്ന് പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

റെയ്ഡിൽ ഇൻസ്‌പെക്ടറെ കൂടാതെ പ്രിവൻറ്റീവ് ഓഫീസർമാരായ ബിനു താജുദ്ദീൻ, പി. ഡി. പ്രസാദ് സിവിൽ എക്സൈസ് ഓഫീസർമാരായ അൻസർ, അർജുൻ വനിതാ സിവിൽ എക്സൈസ് ഓഫീസർ മഞ്ജുഷ എന്നിവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!