Search
Close this search box.

വർക്കല ഗവൺമെന്റ് ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ei2HCXN64651

 

പട്ടികജാതി വികസന വകുപ്പിന്റെ വർക്കല ഗവൺമെന്റ് ഐ.ടി.ഐയിൽ 2021,22 അദ്ധ്യയനവർഷത്തേക്ക് പ്ലംബർ (നോൺമെട്രിക് ഒരുവർഷം), സിവിൽ (മെട്രിക് രണ്ട് വർഷം) ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.scdd.kerala.gov.in വെബ് സൈറ്റിൽ നിന്ന് അപേക്ഷ ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് പൂരിപ്പിക്കണം. എസ്.എസ്.എൽ.സി,പ്ലസ്ടു പാസായിട്ടുണ്ടെങ്കിൽ സർട്ടിഫിക്കറ്റുകൾ ഒറ്റപേജിൽ സ്കാൻ ചെയ്ത് www.scdd.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.അവസാന തീയതി സെപ്തംബർ 15 വൈകിട്ട് 5 മണി. പ്രവേശനം നേടുന്ന എല്ലാ ട്രെയിനികൾക്കും സൗജന്യ പരിശീലനത്തിനു പുറമെ പോഷകാഹാരം ഉച്ചഭക്ഷണം, യൂണിഫോം അലവൻസ്, സ്റ്റഡിടൂർ അലവൻസ് എന്നിവ നൽകും.കൂടാതെ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിൽപ്പെടുന്ന ട്രെയിനികൾക്ക് പ്രതിമാസ സ്റ്റൈപ്പന്റ് ലംപ്സം ഗ്രാന്റ് എന്നിവ നൽകും.ഫോൺ: 04702611155, 9447954411

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!