വർക്കല താലൂക്കിൽ പട്ടയ വിതരണം നടന്നു.

 

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി വർക്കല താലൂക്കിൽ പട്ടയ വിതരണം നടന്നു. താലൂക്ക് തല പട്ടയ വിതരണം താലൂക്ക് കോൺഫറൻസ് ഹാളിൽ വച്ച് കോവിഡ് അഡ്വ . വി.ജോയ് എംഎൽഎ ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ നഗരസഭ ചെയർമാൻ കെഎം ലാജി , വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ സുനിൽ , കൗൺസിലർ ഷീന.കെ.ഗോവിന്ദ്, തഹസിൽദാർ വിനോദ് രാജ്, തഹസിൽദാർ ( ഭൂരേഖ ) സി.വി.അമ്പാടി എന്നിവർ പങ്കെടുത്തു. വർക്കല താലൂക്കിലെ 3 പേർക്കാണ് പട്ടയം നൽകിയത്.