Search
Close this search box.

വട്ടപ്പാറ ജവഹര്‍ റൂറല്‍ സഹകരണ സംഘം ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

eiZBMDL41975

 

വട്ടപ്പാറ: ജവഹര്‍ റൂറല്‍ സഹകരണ സംഘം ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷത വഹിച്ചു.
സഹകരണപ്രസ്ഥാനങ്ങള്‍ നാടിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും മുഖ്യപങ്ക് വഹിക്കുന്നുവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ജനങ്ങളുടെ സമ്പാദ്യശീലം വര്‍ദ്ധിപ്പിക്കാനും അതിലൂടെ അവരുടെ ജീവിതനിലവാരം ഉയര്‍ത്താനും സഹകരണസ്ഥാപനങ്ങള്‍ക്ക് കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അഡ്വ. കരകുളം കൃഷ്ണപിളള, ജോയിന്റ് രജിസ്ട്രാര്‍ ഇ നിസാമുദ്ദീന്‍, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖാറാണി, വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ജയന്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ സുരേഷ്, നെടുമങ്ങാട് അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ അഡ്വ. തേക്കട അനില്‍കുമാര്‍, വട്ടപ്പാറ ബി ജയകുമാര്‍, വട്ടപ്പാറ വി ബി ജയകുമാര്‍, വി ആര്‍ ഭാസ്‌കരന്‍ നായര്‍, ഷാജു ചെറുവല്ലി എന്നിവര്‍ സംസാരിച്ചു. സഹകരണസംഘം പ്രസിഡന്റ് വട്ടപ്പാറ സതീശന്‍ നായര്‍ സ്വാഗതവും സംഘം സെക്രട്ടറി എസ് സന്തോഷ് നന്ദിയും പറഞ്ഞു. ആധുനിക സൗകര്യങ്ങളും ലോക്കര്‍ സംവിധാനവും ഉള്‍പ്പെട്ടെ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച രീതിയിലാണ് ഓഫീസ് കെട്ടിടം വട്ടപ്പാറ അമ്പലം നഗറില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുളളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!