വെള്ളനാട്‌ ‘തിളക്കം 2021’ സംഘടിപ്പിച്ചു

 

അരുവിക്കര നിയോജക മണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്‌ നേടിയ കുട്ടികൾക്ക് ജി. സ്റ്റീഫൻ എം.എൽ.എ ഏർപ്പെടുത്തിയ പുരസ്കാര ദാനം കളക്ടർ നവജ്യോത് ഖോസ നിർവഹിച്ചു. വെള്ളനാട്‌ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ തിളക്കം 2021 എന്ന പേരിൽ നടന്ന പരിപാടി അഡ്വ. ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ ശോഭൻ കുമാർ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം വെള്ളനാട്‌ ശശി, പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജലക്ഷ്മി, സി.പി.എം ഏരിയാ കമ്മിറ്റി അംഗം എം. രാജേന്ദ്രൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി അനിൽ കുമാർ, സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം വെള്ളനാട് സതീശൻ, കുരുവിയോട്‌ സുരേഷ്‌, അരുവിക്കര എച്ച്‌.എം മോളി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ഷീജ, സ്റ്റാഫ്‌ സെക്രട്ടറി അനിൽ കുമാർ എന്നിവർ പങ്കെടുത്തു