Search
Close this search box.

വെഞ്ഞാറമൂട്ടിൽ വൃദ്ധയുടെ മാലയുമായി കടന്ന പ്രതിയെ പിടികൂടി

ei23UJJ96526

 

വെഞ്ഞാറമൂട് :വെഞ്ഞാറമൂട്ടിൽ വൃദ്ധയുടെ മാലയുമായി കടന്ന പ്രതിയെ പിടികൂടി. വെഞ്ഞാറമൂട് ജംഗ്ഷന് സമീപത്ത് നിന്നും വൃദ്ധയുടെ മാല ഊരി വാങ്ങി കടന്ന് കളഞ്ഞ പ്രതി പോലീസ് പിടിയിലായി. മുക്കൂട് പരുത്തുംപാറ കിഴക്കെ മുകളുവിള വീട്ടിൽ രാജീവാണ് (ഇരുട്ട് രാജീവ് ) വെഞ്ഞാറമൂട് പോലീസിന്റെ പിടിയിലായത്.

നെല്ലനാട് മാരിയം അഷ്ടമിവീട്ടിൽ ഭഗവതി അമ്മയുടെ രണ്ട് പവൻ തൂക്കം വരുന്ന മാലയാണ് ഇയ്യാൾ തന്ത്രപൂർവ്വം ഊരി വാങ്ങി കടന്ന് കളഞ്ഞത്. വെഞ്ഞാറമൂട് സി.ഐ വി.ഷൈജു നാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വൈകുന്നേരം വീട്ടിലെത്തി മോഷ്ടിച്ച മാല കണ്ടെടുത്തു. വിവിധ ജില്ലകളിലായി നാൽപ്പതിൽപരം മോഷണ കേസിലെ പ്രതിയായ ഇയ്യാളെ സി സി ടി വി ദൃശ്യങ്ങളിൽ നിന്നാണ് തിരിച്ചറിഞ്ഞത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!