വിതുര യു.പി സ്കൂളിൽ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം

 

വിതുര: വിതുര ഗവൺമെന്റ് യു.പി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് രണ്ട് കോടിരൂപ വിനിയോഗിച്ച് നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷതവഹിച്ചു. മന്ത്രി കെ.എൻ.ബാലഗോപാൽ മുഖ്യാതിഥിയായിരുന്നു.സ്കൂളിൽ നടന്ന ചടങ്ങിൽ ജി.സ്റ്റീഫൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു.വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ്,വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദ്, ജില്ലാപഞ്ചായത്തംഗം സോഫിതോമസ്, വെള്ളനാട് ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി,പി.ടി.എ പ്രസിഡന്റ് എസ്.സഞ്ജയൻ,കൊപ്പം വാർഡ് മെമ്പർ നീതുരാജീവ്, ചേന്നൻപാറ വാർഡ്മെമ്പർ മാൻകുന്നിൽ പ്രകാശ്,സ്കൂൾ എച്ച്.എം ഇൻ ചാർജ് ശോഭനാദേവി തുടങ്ങിയവർ പങ്കെടുത്തു