കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ എൽഐസി ഓഫീസിന് മുന്നിൽ ഉപരോധം നടത്തി

ആറ്റിങ്ങൽ : കർഷക സംയുക്ത മോർച്ച നടത്തി വരുന്ന കർഷക സമരത്തിൽ ഉത്തർപ്രദേശിൽ ലഖിംപൂരിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ പുത്രൻ വാഹനമിടിച്ച് കയറ്റി കർഷകരെ കൊലപ്പെടുത്തിയെന്ന് ആരോപിച്ചുകൊണ്ട് ഇന്ന് കേരളാ കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ കേന്ദ്ര ഓഫീസുകൾ ഉപരോധിച്ചു. അതിന്റെ ഭാഗമായി ആറ്റിങ്ങലിൽ എൽഐസി ഓഫീസിന് മുന്നിൽ ഉപരോധം സമരം നടത്തി. സി ദേവരാജൻ അധ്യക്ഷത വഹിച്ച ചടങ്ങ് അഡ്വ എസ് കുമാരി ഉദ്ഘാടനം ചെയ്തു , വി മുരളി അഞ്ചുതെങ്ങ് സുരേന്ദ്രൻ , അഡ്വ ലെനിൻ ജി തുളസീധരൻ പിള്ള ആർഎസ്എസ് അനൂപ് പങ്കെടുത്തു. സമരത്തിന് സി.ഐ.ടി.യു വിൻ്റെ ഐക്യദാർഡ്യം അറിയിച്ചു കൊണ്ട് സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻ്റും മുൻ എം.എൽ.എയുമായ അഡ്വ.ബി.സത്യൻ സംസാരിച്ചു.