Search
Close this search box.

ഇലകമണിൽ ബെൽ ഓഫ്‌ ഫെയ്ത്തിന് തുടക്കം

eiP2T7I98980

 

അയിരൂർ : ഒറ്റപ്പെട്ടു വീടുകളിൽ കഴിയുന്ന വയോധികരെ സഹായിക്കാൻ വിഭാവനം ചെയ്ത ‘ബെൽ ഓഫ്‌ ഫെയ്ത്ത് ‘ ഇലകമൺ പഞ്ചായത്തിൽ തുടക്കമായി .കായൽ പുറത്ത് ഒറ്റയ്ക്കു താമസിക്കുന്ന വയോധികയുടെ വീട്ടിൽ ബെൽ ഘടിപ്പിച്ചാണ് അയിരൂർ പോലീസ് ഉദ്ഘാടനം കുറിച്ചത്. ആരോഗ്യ പ്രശ്നങ്ങളാൽ അലട്ടുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആപത്തുകൾ നേരിടുകയോ ചെയ്താൽ ബെല്ല് അമർത്തി അയൽക്കാരുടെ ശ്രദ്ധ നേടാം. പരിസരവാസികൾ ഇടപെട്ട് വിവരം പോലീസിനെ അറിയിക്കാം. ആരോഗ്യ പ്രശ്നമാണെങ്കിൽ ആശുപത്രി അധികൃതരെയും ബന്ധിപ്പിക്കുന്ന സംവിധാനം മേഖലയിൽ വ്യാപകമാക്കാനാണ് പദ്ധതി. പഞ്ചായത്തിൻ്റെ പലഭാഗങ്ങളിലും ഇത്തരത്തിൽ നിരവധി പേർ ഒറ്റപ്പെട്ടു വീടുകളിൽ കഴിയുന്നുണ്ട്. എല്ലാവർക്കും ‘ബെൽ ഓഫ് ഫെയ്ത്ത് സൗകര്യം ഒരുക്കിയാൽ വയോജനങ്ങളുടെ സായാഹ്നവേള കൂടുതൽ ഊർജസ്വലമാക്കി സമൂഹത്തിൻ്റെ പരിചരണവും ഉറപ്പാക്കാനുമാകും .കായൽ പുറത്ത്‌ നടന്ന ചടങ്ങിൽ അയിരൂർ എസ്.ഐ. നിസാറുദ്ദീൻ ഉദ്ഘാടനം കുറിച്ചു.ജനമൈത്രി ബീറ്റ് ഓഫീസർമാരായ ജെ.ജയകുമാർ എം.എസ് .ശ്രീകുമാർ ,ഷജീർ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലൈജുരാജ്, പഞ്ചായത്ത് അംഗങ്ങളായ ജിഷ, സെൻസി, സുനു സുദേവ് തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!